ലോക പരിസ്ഥിതി ദിനാചരണം; വൃക്ഷത്തൈ വിതരണം 25 മുതല്‍

Sunday 21 May 2017 9:58 pm IST

എരുമേലി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കനകപ്പലം സോഷ്യല്‍ ഫോറസ്ട്രിയില്‍ വൃക്ഷതൈകളുടെ വിതരണം 25 മുതല്‍ നടക്കും. സംഘടനകള്‍ക്കും, വ്യക്തികള്‍ക്കുമുളള വൃക്ഷതൈകളുടെ വിതരണവും നടക്കും, കനകപ്പലം സോഷ്യല്‍ ഫോറസ്ട്രിയില്‍ രാവിലെ 10 മുതലാണ് തൈകള്‍ വിതരണം ആരംഭിക്കുന്നത്.പ്ലാവ്,വേപ്പ്,മഹാഗണി, ലക്ഷ്മിതരു,മന്ദാരം, ചന്ദനം,നെല്ലി, കണിക്കൊന്ന,പേര,നീര്‍മാതളം,തേക്ക്, സീതപ്പഴം തുടങ്ങിയ വൃക്ഷതൈകളാണുള്ളത്. കനകപ്പലം,പനക്കച്ചിറ എന്നിവടങ്ങളിലായി രണ്ട് ലക്ഷത്തി മുപ്പത്തയ്യായിരം തൈകളും, കനകപ്പലത്ത് മാത്രം ഒന്നരലക്ഷത്തോളം തൈകകളും വിതരണത്തിന് സജ്ജമായിട്ടുണ്ടന്ന് അധിതൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.