സ്വീകരണം നല്‍കി

Sunday 21 May 2017 10:02 pm IST

സംക്രാന്തി: അഖില കേരള ഹിന്ദു സാംബവര്‍ മഹാസഭ 181-ാം നമ്പര്‍ പെരുമ്പായിക്കാട് ശാഖയുടെ വാര്‍ഷികം സംക്രാന്തി എകെടിഎ ഭവനില്‍ നടത്തി. ശാഖാ പ്രസിഡന്റ് ശ്രീകുമാര്‍.കെ.ആറിന്റെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.ശശിധരന്‍, ജനറല്‍ സെക്രട്ടറി സത്യശീലന്‍.എം, എ.കെ.സോമരാജ് എന്നിവരെ സ്വീകരിച്ചു. ശാഖയുടെ പുതിയ ഭാരവാഹികളെ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. യോഗത്തില്‍ കെ.ബിജു, ബേബി പ്രസാദ്, അജയകുമാര്‍.കെ.വി, അജയന്‍.എം.വി മംഗളം പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.