റോം: ഫുട്ബോളില്‍ ഇറ്റാലിയന്‍ ടീമിനെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിന്റെ നേട്ടത്തിന് ചെറിയ മങ്ങല്‍. അണ്ടര്‍ 17 ഇന്ത്യന്‍ ടീം തോല്‍പ്പിച്ചത് ഇറ്റലിയുടെ മൂന്നാംനിര ടീമിനെ. ലോകകപ്പിനു മുന്നോടിയായി യൂറോപ്യന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം ഇറ്റാലിയന്‍ ടീമിനെ 2-0നാണ് കീഴടക്കിയത്.
കളി നടന്ന ദിവസം തന്നെ ഇക്കാര്യത്തില്‍ സംശയം ഉയര്‍ന്നിരുന്നു. ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ വെബ്സൈറ്റില്‍ അണ്ടര്‍ 17 ടീമില്‍ ഇന്ത്യക്കെതിരെ കളിച്ച താരങ്ങളെക്കുറിച്ച് പരാമര്‍ശമില്ലായിരുന്നു.
എന്നാല്‍, ഈ വാദങ്ങള്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) തള്ളി. പരിശീലന മത്സരം കളിക്കാന്‍ ഇറ്റാലിയന്‍ ഫെഡറേഷന് അനുമതി നല്‍കിയെന്നും അവരാണ് ടീമിനെ ഒരുക്കിയതെന്നും എഐഎഫ്എഫ് വ്യക്തമാക്കി. ഔദ്യോഗിക ജഴ്സിയിലാണ് അവര്‍ കളിച്ചത്. അതിനാല്‍ ഇത്തരം വാദങ്ങള്‍ക്ക് പ്രസക്തിയില്ല, എഐഎഫ്എഫ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: