കോട്ടയം: സി.പി.എം നേതാവ് ഇ.പി.ജയരാജനെ വധിക്കാന്‍ കെ.സുധാകരന് എം.പി ഗൂഢാലോചന നടത്തിയെന്ന കോണ്‍ഗ്രസ് ബ്ലോക്ക് മുന്‍ സെക്രട്ടറി പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു.
അന്വേഷണ സംഘത്തെ നാളെ ഡി.ജി.പി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് സുതാര്യമാണ്. സുധാകരനെതിരായ ആരോപണത്തിന്റെ പേരില്‍ സര്‍ക്കാരിനെ വില കുറച്ചു കാണേണ്ടതില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: