പാക് അതിര്‍ത്തിയില്‍ ഇറാന്റെ ഷെല്ലാക്രമണം

Sunday 21 May 2017 11:51 pm IST

ഇസ്ലാമബാദ്: ഇറാന്‍ അതിര്‍ത്തിക്കു സമീപത്തുള്ള പാക് പ്രദേശത്ത് ഇറാന്റെ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണം. അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള ഭീകരപ്രവര്‍ത്തനത്തെക്കുറിച്ച് പാക്കിസ്ഥാന് നേരത്തെ ഇറാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. അതിര്‍ത്തികളിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് 2014ല്‍ കരാറിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2016ല്‍ പാക്- ഇറാന്‍ അതിര്‍ത്തിയില്‍ രണ്ട് കോടി മുതല്‍ മുടക്കില്‍ ഗേറ്റും പാക്കിസ്ഥാന്‍ സ്ഥാപിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.