കൊച്ചി: ഒരു സ്മാര്‍ട്ട് കാര്ഡുണ്ടെങ്കല് പണമില്ലാതെ തന്നെ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാനാകും. ഒപ്പം ഷോപ്പിങ്ങും നടത്താം. മെട്രോ യാത്രക്കാര്‍ക്കുള്ള കൊച്ചി വണ്‍ കാര്‍ഡ് ഉടന്‍ പുറത്തിറങ്ങും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി(കെഎംആര്‍എല്‍)നുവേണ്ടി ആക്സിസ് ബാങ്കാണ് കാര്‍ഡ് തയ്യാറാക്കുന്നത്.
കൊച്ചി വണ്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചും പണം കാര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തും ഉപയോഗിക്കാം. ട്രെയിന്‍ യാത്രക്ക് മാത്രമല്ല, തുടര്‍ന്നുള്ള ബസ്, ഓട്ടോറിക്ഷാ യാത്രകള്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് സ്മാര്‍ട്ട് കാര്‍ഡ് ഒരുക്കിയിട്ടുള്ളത്. ടിക്കറ്റിന് പണം നേരിട്ട് നല്‍കേണ്ടെന്ന് സാരം.
കൊച്ചി വണ്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്കായി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍വഴി മറ്റു സേവനങ്ങളും കെഎംആര്‍എല്‍ ഉറപ്പാക്കുന്നുണ്ട്. ഷോപ്പ് ചെയ്യാനും സിനിമ കാണാനും ഈ ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യാനാകും. കൊച്ചി വണ്‍കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ വിലക്കുറവും ലഭ്യമാകും.
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് കൊച്ചി വണ്‍ കാര്‍ഡ് യാത്രക്കാരുടെ കൈകളിലെത്തും. സുരക്ഷാ കമ്മീഷണറുടെ അനുമതി കിട്ടിയതോടെ മെട്രോ ട്രെയിന്‍ പരീക്ഷണ ഓട്ടം തുടരുകയാണ്. പ്രധാനമന്ത്രിയുടെ സൗകര്യമനുസരിച്ചായിരിക്കും ഉദ്ഘാടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: