ആലുവ: വാളശ്ശേരില്‍ റിവര്‍ സ്വിമ്മിംഗ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 2017 ബാച്ചിലെ പരിശീലനം പൂര്‍ത്തിയാക്കിയ 87 കുട്ടികള്‍ പെരിയാറിന്റെ ഏറ്റവും വീതിയേറിയതും ആഴമുള്ളതുമായ ഭാഗം നീന്തിക്കയറി. പത്തുവയസ്സില്‍ താഴെയുള്ള 32 കുട്ടികളില്‍ ആറു വയസ്സുകാരി അഭിരാമിയാണ് ഏറ്റവും ചെറുത്.
രാവിലെ 8.30 ന് ആലുവ അൈദ്വതാശ്രമം കടവില്‍ നിന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. മണപ്പുറം കടവിലേക്ക് നീന്തിയെത്തിയ കുട്ടികളെ രക്ഷിതാക്കളും, രാഷ്ട്രീയ സാമൂഹ്യ നേതാക്കളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കുമാരി ലിസി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍മാരായ പി.എം. മൂസാക്കുട്ടി, ലോലിത ശിവദാസന്‍, എ.സി. സന്തോഷ് കുമാര്‍, ഷൈജി ടീച്ചര്‍, പൗരപ്രമുഖരായ പി.എം. സഹീര്‍, കെ.ജെ. ഡൊമിനിക്, മാധവന്‍കുട്ടി നായര്‍, കണ്‍വീനര്‍ സാബു പരിയാരത്ത്, സെക്രട്ടറി സുരേഷ് മുപ്പത്തടം, ട്രഷറര്‍ നിസാര്‍ കടുങ്ങല്ലൂര്‍, യൂനുസ്, സന്തോഷ്, നാദിര്‍ഷ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: