കേന്ദ്രം കടുത്ത നടപടിക്ക് ഒരുങ്ങുന്നു

Monday 22 May 2017 1:49 am IST

ന്യൂദല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്റെ കാര്യത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടിക്ക് ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ്ങും ഇതു സംബന്ധിച്ച് സൂചന നല്‍കി. ഭീകരവാദത്തിന്റെ കാര്യത്തില്‍ ഈ സര്‍ക്കാര്‍ ശാശ്വതമായ പരിഹാരമുണ്ടാക്കും എന്നാണ് സിക്കിമില്‍ രാജ്‌നാഥ് സിങ് പറഞ്ഞത്. അടുത്ത സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ചാണ് ജിതേന്ദ്ര സിങ് സൂചന നല്‍കിയത്. ദല്‍ഹിയില്‍ പത്രാധിപന്മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് മാധ്യമങ്ങളോട് ഇപ്പോള്‍ പറയുന്നില്ല. സ്‌ട്രൈക്കിനു ശേഷം എല്ലാം പറയും. കടുത്ത നടപടിയുണ്ടാവും. സേന അതിനു സജ്ജമാണ്, ജിതേന്ദ്ര സിങ് പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.