കോട്ടയം: ലെജന്‍ഡ്സ് ഓഫ് കേരള പുരസ്കാര പ്രഖ്യാപനം ഇന്ന് കോട്ടയത്ത് നടക്കും. പ്രസ് ക്ലബ്ബില്‍ 12 മണിക്ക് നടക്കുന്ന പത്രസമ്മേളനത്തിലാണ് പുരസ്കാര ജേതാക്കളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
കര്‍മ്മരംഗത്ത് മാതൃകാപരമായ ഔന്നത്യത്തിലെത്തിയ രണ്ട് മലയാളികളെയാണ് ‘ലെജന്‍ഡ്സ് ഓഫ് കേരള’ പുരസ്കാരം നല്കി ‘ജന്മഭൂമി’ ആദരിക്കുന്നത്. ഇതിന് പുറമേ കാര്‍ഷിക, ഗോസംരക്ഷണ, പ്രവാസി, മാധ്യമ മേഖലകളില്‍ മികവ് തെളിയിച്ചവരെയും ആദരിക്കും. ഇവരുടെ പേര് വിവരങ്ങളും പ്രഖ്യാപിക്കും.
28ന് വൈകുന്നേരം 5ന് കോട്ടയം ബസേലിയസ് കോളജ് മൈതാനിയില്‍ നടക്കുന്ന ജന്മഭൂമി അവാര്‍ഡ് നൈറ്റ്-2017 താരമഹോത്സവത്തില് വച്ച് പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: