ആഹാരം മോഷ്ടിച്ച കുട്ടികളെ നഗ്നരാക്കിയ ശേഷം തലമൊട്ടയടിച്ചു

Monday 22 May 2017 10:24 am IST

മുംബൈ: ആഹാരം മോഷ്ടിച്ച രണ്ട് കുട്ടികളെ കടയുടമസ്ഥൻ പൊതുജനമധ്യ നഗ്നരാക്കിയ ശേഷം തല മൊട്ടയടിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. എട്ട്, ഒൻപത് വയസ് പ്രായമുള്ള കുട്ടികൾ വിശന്നപ്പോൾ സമീപത്തുണ്ടായിരുന്ന പലഹാരക്കടയിലെ ഭക്ഷണം അനുവാദമില്ലാതെ എടുത്തു. ഇത് കണ്ട കടയുടമസ്ഥൻ ക്രോധവാനാകുകയും കുട്ടികളെ വലിച്ചിഴച്ച് കടയ്ക്കു പുറത്തേക്ക് വലിച്ചിറക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ കുട്ടികളെ മർദ്ദിക്കുകയും നഗ്നരാക്കിയ ശേഷം കുട്ടികളുടെ തല മൊട്ടയടിക്കുകയും കഴുത്തിൽ ചെരുപ്പ് മാലയിടുകയും ചെയ്തു. ഇതേ സമയം ഇയാളുടെ ചെയ്തികൾ നാട്ടുകാർ ഫോണിൽ പകർത്തുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുനു. തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തി കുട്ടികളെ മോചിപ്പിക്കുകയും കടയുടമസ്ഥനായ മെഹമ്മൂദ് പത്താനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.