ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനം ഇന്ന് ആരംഭിക്കും. ഈ വർഷത്തെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഔദ്യോഗിക സന്ദർശനമാണ് ഇന്ന് ആരംഭിക്കുന്നത്.
ഈ വർഷം അവസാനം ഗുജറത്തിൽ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അദ്ദേഹം നടത്തുന്ന ഈ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് ഗുജറാത്ത് പാർട്ടി ഘടകം വ്യക്തമാക്കി. സന്ദർശനത്തിൽ അദ്ദേഹം നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ഇതിന് പുറമെ ആഫ്രിക്കൻ ഡവലപ്പ്മെന്റ് ബാങ്കിന്റെ വാർഷിക സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
ഗുജറാത്തിലെ കച്ചിൽ നടക്കുന്ന പൊതു പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയും അദ്ദേഹത്തിനോടൊപ്പം ഗുജറാത്ത് സന്ദർശനത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: