ക്രിക്കറ്റ് മത്സരത്തിനിടെ പാക് ദേശീയ ഗാനം- വീഡിയോ വൈറലാകുന്നു

Monday 22 May 2017 12:43 pm IST

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന പ്രദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ആലപിച്ചത് പാക്ക് ദേശീയ ഗാനം. ഞായറാഴ്ച പുല്‍വാമ ഹണ്ടേഴ്‌സും പാമ്പോറയും തമ്മില്‍ നടന്ന മത്സരത്തിന് മുന്നോടിയായിട്ടാണ് പാക്ക് ദേശീയ ഗാനം ആലപിച്ചത്. മത്സരത്തിനിടെ നടന്ന പാക്ക് ദേശീയ ഗാനാലാപനം സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. മത്സരം സംഘടിപ്പിച്ചവര്‍ക്കെതിരെയോ ഇന്ത്യ വിരുദ്ധ മുദ്രാവാക്ക്യം വിളിച്ചവര്‍ക്കെതിരെയോ പോലീസ് ഇതുവരെ യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ മാസം കശ്മീരിലെ ഒരു പ്രാദേശിക ക്രിക്കറ്റ് ടീം പാക്കിസ്ഥാന്‍ ജഴ്‌സിയണിഞ്ഞതും പാക്ക് ദേശീയ ഗാനം ആലപിച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെ വീണ്ടും ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നത്. https://youtu.be/ZAqbQpzuq0E

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.