ചെന്നൈ: സൂപ്പർസ്റ്റാർ രജനികാന്തിന്റെ പോയ്സ് ഗാർഡ്നിലുള്ള വീടിനു മുന്നിൽ തമിഴർ മുന്നേറ്റ പടൈ എന്ന തമിഴ് സംഘടനയുടെ പ്രതിഷേധം. തമിഴനല്ലാത്തയാള്‍ തമിഴ് രാഷ്ട്രീയത്തില്‍ വേണ്ട എന്ന് ആവശ്യപ്പെട്ടാണ് തമിഴര്‍ മുന്നേറ്റ പടൈ പ്രതിഷേധം നടത്തുന്നത്.
വീടിനു മുൻപിൽ പ്രകടനക്കാർ അദ്ദേഹത്തിന്റെ കോലം കത്തിച്ചു. പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ ആരാധകരുമായി നടത്തിയ സംവാദങ്ങളിലെ പാരാമര്‍ശങ്ങള്‍ രജനീകാന്ത് രാഷ്ട്രീയത്തിലേക്കെന്ന സൂചന നല്‍കിയിരുന്നു. അദ്ദേഹം മോദിയെയും അമിഷ് ഷായെയും കാണുമെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. ഇതിനിടയിലാണ് പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: