മിറിന്‍ഡയില്‍ പ്രാണി 15,000 രൂപ നഷ്ടപരിഹാരം

Monday 22 May 2017 6:17 pm IST

ചെന്നൈ: മിറിന്‍ഡയില്‍ ചത്ത പ്രാണികള്‍. ശീതളപാനീയ കമ്പനിയുടമകളായ പെപ്‌സിക്കോ ഇന്ത്യ 15,000 രൂപ പിഴ നല്‍കാന്‍ ചെന്നൈ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു. പതിനായിരം രൂപ പരാതിക്കാരന് ഉണ്ടായ മനോവേദനക്കും 5000 രൂപ കേസ് ചെലവിനുമാണ്. തുക ആറാഴ്ചക്കകം നല്‍കണം. പി.തലപ്പതിയാണ് പരാതിക്കാരന്‍. 2013 ജൂലൈ 27ന് ഇയാള്‍ ചെന്നൈ നഗരത്തിലെ സ്ട്രഹാന്‍സ് റോഡിലെ തസ്മാക് കടയോടു ചേര്‍ന്നുള്ള ബാറില്‍ നിന്ന് മിറിന്‍ഡ വാങ്ങി. കുടിക്കാന്‍ കുപ്പി പൊട്ടിക്കും മുന്‍പു തന്നെ അതില്‍ ചില പ്രാണികള്‍ ചത്തുകിടക്കുന്നത് കണ്ടു. തലപ്പതി അന്നുതന്നെ ഉപഭോക്തൃ തര്‍ക്ക പരിഹാരക്കോടതിയില്‍ പരാതി നല്‍കി. ബാര്‍ വെറും വില്പ്പനക്കാര്‍ മാത്രമായതിനാല്‍ അവരെ ഫോറം കേസില്‍ നിന്ന് ഒഴിവാക്കി, പരാതിക്കാരന് നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന പെപ്‌സിക്കോ വാദം കോടതി തള്ളി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.