ആലപ്പുഴ: ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്കായി നടത്തുന്ന ഭവനനിര്‍മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തീരപ്രദേശത്ത് വേലിയേറ്റ രേഖയില്‍നിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന, കോസ്റ്റല്‍ റെഗുലേഷന് സോണിന്റെ അനുവദനീയമായ സ്ഥലങ്ങളില്‍ സ്വന്തമായി മൂന്നു സെന്റ് ഭൂമിയുള്ള അവിടേക്ക് മാറി താമസിക്കാന്‍ തല്പരരായ മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം ജില്ലാ ഓഫീസിലും മത്സ്യഭവന് ഓഫീസിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 25. വിശദവിവരത്തിന് ഫോണ്‍: 0477 2251103.
പ്രതികരിക്കാൻ ഇവിടെ എഴുതുക: