മറയൂര്‍: ചന്ദനം മുറിച്ച് കടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കോവില്‍ക്കടവ് സ്വദേശി അബ്ദുള്‍ അജീഷ് (21) ആണ് മറയൂര്‍ പോലീസിന്റെ പിടിയിലായത്. 2016 സെപ്തംബര്‍ 30 ന് മറയൂര്‍ വില്ലേജ് ഓഫീസിന് സമീപത്ത് നിന്നിരുന്ന മരം മുറിച്ച് കടത്തിയ കേസിലാണ് അറസ്റ്റ്.
കേസിലെ 8-ാം പ്രതിയാണ് അജീഷ്. മുമ്പ് 4 പേര് പിടിയിലായ കേസില്‍ ആകെ 10 ഓളം പ്രതികളാണ് ഉള്ളത്. ഇന്നലെ ഉച്ചയോടെ കോവില്‍കടവില്‍ നിന്നും എസ്ഐ ലാല്‍ സി ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: