കാട്ടാന ആക്രമണത്തില്‍ പശു ചത്തു

Monday 22 May 2017 9:33 pm IST

മറയൂര്‍ : കാട്ടാന ആക്രമണത്തില്‍ ഗര്‍ഭിണിയായ പശു ചത്തു. കാന്തല്ലൂര്‍ സ്വദേശി ശശിധരന്റെ ഉടമസ്ഥതയിലുള്ള പശുവിനാണ് ഇന്നലെ പുലര്‍ച്ചെ 4 മണിക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. വയറിന് ഇരുവശവും ആഴത്തില്‍ കുത്തേറ്റ പശുവിനെകാന്തല്ലൂര്‍ വെറ്ററിനറി ഡോക്ടര്‍രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പശുവിനെ ദയാവധം നടത്തുകയാണ് ചെയ്തത്. ഗര്‍ഭിണിയായ പശുവിനെ സമീപത്തുള്ള ആലിന്റെ ചുവട്ടില്‍ മാറ്റികെട്ടിയിരിക്കുകയായിരുന്നു. പശുവിന്റെ വയറിന് ഇരു വശവും കൊമ്പു കൊണ്ട് കുത്തികുടല്‍ പുറത്തു വന്ന നിലയിലാണ്. പശു കിടന്നതിന് ചുറ്റും കാട്ടുപോത്തിന്റെയും ആനയുടേയും കാല്‍പ്പാടുകള്‍ ഉണ്ടായിരുന്നു. ആനയുടെ ആക്രമണത്തിലാണ് പശു ചത്തത് എന്നാണ് പറയുന്നത്. കാന്തല്ലൂര്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ അജിത്ത് കുമാറും സംഘവും സ്ഥലത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.