വണ്ടിപ്പെരിയാര്‍: സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്നയാള്‍ പിടിയില്‍. പീരുമേട് കുമളി മന്നാകുടി സ്വദേശി പടയപ്പ എന്ന് വിളിക്കുന്ന രാജു(65) ആണ് പിടിയിലായത്.
അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്ന 250 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഒരു പൊതി കഞ്ചാവ് 100 രൂപയ്ക്കാണ് ഇയാള്‍ വില്‍പ്പന നടത്തി വന്നിരുന്നത്. നിരവധി കഞ്ചാവ് കേസിലെ പ്രതിയാണിയാള്‍. വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് ഷാജി, ഉദ്യോഗസ്ഥരായ കൃഷ്ണകുമാര്‍, ജോബി തോമസ്, ജോസി വര്‍ഗീസ്, അന്‍സാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: