ചാവക്കാട്: ദേശീയപാത 17ല്‍ മൂന്ന് വ്യത്യസ്ത അപകടങ്ങളില്‍ നാല് പേര്‍ക്ക് പരിക്ക്. ഒരുമനയൂര്‍ പാലംകടവിലും മണത്തലയിലും ചേറ്റുവ പാലത്തിലുമാണ് അപകടങ്ങള്‍. പാലംകടവില്‍ അരികയറ്റിവന്ന ലോറിയും വാനും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം. ഡ്രൈവര്‍ ഉണ്ണികൃഷ്ണ(40)നാണ് പരിക്കേറ്റത്. എറണാകുളത്തുനിന്ന് മംഗലാപുരത്തേക്ക് അരി കയറ്റിപോവുകയായിരുന്ന കണ്ടെയ്നര്‍ ലോറിയും എതിരെവന്ന വാനുമാണ് അപകടത്തില്‍പെട്ടത്.
ചേറ്റുവപാലത്തില് പെട്രോള്‍ കൊണ്ടുപോയിരുന്ന ലോറിയും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോയിരുന്ന കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന ഗൃഹനാഥന് പരിക്കേറ്റു. കോഴിക്കോട് ദാറുല്സഫ അബ്ദുള്‍ റസാഖിനെ (50) ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചതിരിഞ്ഞ് 1.45നാണ് അപകടം.
മണത്തലയില്‍ രാവിലെ ബൈക്ക് തെന്നിവീണ് പെരിങ്ങോട്ടുകര സ്വദേശികളായ സജിന്‍ (32), വിബീഷ് (30) എന്നിവരെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് നാലോടെയാണ് അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: