വടകര: ടി.പി. ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന് പ്രസംഗിച്ച സി.പി.എം ഒഞ്ചിയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.പി. ഗോപാലകൃഷ്ണനെ ചന്ദ്രശേഖരന് വധം അന്വേഷിക്കുന്ന പ്രത്യേക സംഘം ചോദ്യം ചെയ്തു. അന്വേഷണ സംഘത്തിന്റെ വടകരയിലെ ക്യാമ്പ് ഓഫീസില്‍ വിളീച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്.
ആര്.എം.പിയുടെ അക്രമത്തിനെതിരേ 2010 ഫെബ്രുവരി അഞ്ചിന് പ്രദേശത്ത് ചേര്‍ന്ന പ്രതിഷേധ യോഗത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദ പ്രസംഗം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ചന്ദ്രശേഖരന് വധക്കേസില്‍ അറസ്റ്റിലായ പാര്‍ട്ടി പ്രാദേശിക നേതാക്കളായ പടയങ്കണ്ടി രവീന്ദ്രനും കെ.കെ. കൃഷ്ണനും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: