തുറവൂര്‍: നാട്ടുകാരെ ഭീതിയിലാക്കി മോഷണ സംഘങ്ങളുടെ വിളയാട്ടം. രാപകല്‍ വ്യത്യാസമില്ലാതെയാണ് സംഘങ്ങള്‍ വിലസുന്നത്. ആളൊഴിഞ്ഞ വീടുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇവരുടെ വിഹാരം. തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത് എന്നീ പ്രദേശങ്ങളിലെ നിരവധി വീടുകളിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കകം മോഷണം നടന്നത്. ബൈക്കുകളില്‍ സംഘങ്ങളായാണ് മോഷ്ടാക്കള്‍ എത്തുന്നത്. അടുക്കള വാതില്‍ പൊളിച്ചാണ് മിക്കവീടുകളിലും മോഷണം നടക്കുന്നത്. വിവരമറിഞ്ഞ് നാട്ടുകാരും പോലീസും എത്തുമ്പോള്‍ മോഷ്ടാക്കള്‍ രക്ഷപ്പെടുകയാണ് പതിവ്. കഴിഞ്ഞ ദിവസം കുത്തിയതോട് പഞ്ചായത്ത് അംഗത്തിന്റേതടക്കം നിരവധി വീടുകളില്‍ മോഷണം നടന്നു. രാത്രികാല പരിശോധന ഉള്‍പ്പടെ കര്‍ശനമാക്കി നാട്ടുകാരുടെ ഭീതിയകറ്റാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: