നികുതി പിരിവില്‍ ജില്ലയ്ക്ക് ഹാട്രിക്

Monday 22 May 2017 9:38 pm IST

കഴിഞ്ഞ വര്‍ഷം പിരിച്ചത് 2,535 കോടി രൂപ ആലപ്പുഴ: ജില്ലയില്‍ നിന്ന് വിവിധ വകുപ്പുകള്‍ വഴി സര്‍ക്കാരിലേയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാഹരിച്ചത് 2535 കോടി രൂപയാണെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. നികുതി പിരിവില്‍ കഴിഞ്ഞ രണ്ടു വര്‍ഷവും ആലപ്പുഴ ജില്ല ഒന്നാമതായിരുന്നു. ഇതിന് സര്‍ക്കാരിന്റെ പാരിതോഷികമായി ഓഫീസ് നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ഒരു കോടി രൂപ വീതം ലഭിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷവും ജില്ല ഒന്നാം സ്ഥാനം നിലനിര്‍ത്തി ഹാട്രിക് നേടി. വിവിധ വകുപ്പുകള്‍ വഴി 2442 കോടി രൂപ ഖജനാവിലെത്തിയപ്പോള്‍ റവന്യൂ റിക്കവറി ഇനത്തില്‍ 80.60 കോടി രൂപയും ഭൂനികുതി ഉള്‍പ്പെടെ ലാന്റ് റവന്യൂ ഇനത്തില്‍ 12.83 കോടി രൂപയും സമാഹരിച്ചു. വാണിജ്യ നികുതി വകുപ്പില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക ( 360.45 കോടി) പിരിച്ചത്. ചേര്‍ത്തല താലൂക്ക് ഒന്നാം സ്ഥാനത്തും, അമ്പലപ്പുഴ റവന്യൂ റിക്കവറി സ്പെഷല്‍ യൂണിറ്റ് രണ്ടാം സ്ഥാനത്തും കാര്‍ത്തികപ്പളളി താലൂക്ക് മൂന്നാം സ്ഥാനവും നിലനിര്‍ത്തി. 120 കോടി രൂപയ്ക്ക് വിവിധ കോടതികളിലും സര്‍ക്കാര്‍ തലത്തിലും സ്റ്റേ നിലനില്‍ക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.