ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന് സമീപം നിര്‍ത്തിയിട്ടിരുന്ന പോലീസിന്റെ ജീപ്പ് കാട്ടാന തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെയാണ് സ്പില്‍വെ ഷട്ടറിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബൊലോറോ ജീപ്പ് കാട്ടാന തകര്‍ത്തത്. കൊമ്പിന് കുത്തി വട്ടം മറിച്ചിട്ട ശേഷം ബോണറ്റില്‍ കയറി ചവിട്ടിയിട്ടുണ്ട്. വാഹനം പൂര്‍ണ്ണമായും തകര്‍ന്നു.വണ്ടിയുടെ മുന്‍വശത്തെ അടക്കം എല്ലാ ഗ്ലാസുകളും തകര്‍ന്നു. മുമ്പും ഇത്തരത്തില്‍ ഇവിടെ വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.
തമിഴ്നാടിന്റെയും കേരളത്തിന്റെയും പോലീസ് വാഹനങ്ങള്‍ ഇവിടെയാണ് പതിവായി രാത്രികാലങ്ങളില്‍ നിര്‍ത്തിയിടുന്നത്. തമിഴ്നാടിന്റെ വണ്ടി ഓട്ടം പോയിരുന്നതിനാല്‍ കേരളത്തിന്റെ വാഹനം മാത്രമാണ് ഇന്നലെ ഇവിടെ ഉണ്ടായിരുന്നത്.
പതിവായി ഇവിടെ വന്യമൃഗങ്ങള്‍ എത്താറുണ്ടെന്നും അതിനാല്‍ വണ്ടിയ്ക്ക് സമീപത്ത് രാത്രികാലങ്ങളില്‍ എത്താനാകില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് വര്‍ഷം പഴക്കമുള്ളതാണ് വാഹനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: