ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോ എടുക്കല്‍

Monday 22 May 2017 9:59 pm IST

കോട്ടയം: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 2016 സെപ്തംബറില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ക്ക് ഫോട്ടോ എടുത്ത് കാര്‍ഡ് കൈപ്പറ്റാനും പുതുക്കാനും അവസാന അവസരം. എത്തിച്ചേരേണ്ട കേന്ദ്രങ്ങളും തീയതികളും- രാമപുരം പഞ്ചായത്ത് ഹാള്‍ (23), ഭരണങ്ങാനം പഞ്ചായത്ത് ഹാള്‍ (23), കടനാട് രാജീവ്ഗാന്ധി കോംപ്ലക്‌സ് (23), കരൂര്‍ പഞ്ചായത്ത് ഹാള്‍ (23), കൊഴുവനാല്‍ പഞ്ചായത്ത് ഹാള്‍ (23), മീനച്ചില്‍ പഞ്ചായത്ത് ഹാള്‍ (23), മുത്തോലി പഞ്ചായത്ത് ഹാള്‍ (23,24), പാല മുനിസിപ്പാലിറ്റി (23), അയര്‍ക്കുന്നം കുടകശ്ശേരില്‍ ബില്‍ഡിംഗ് (23,24,25), പനച്ചിക്കാട് പഞ്ചായത്ത് (23,24,25), വിജയപുരം പഞ്ചായത്ത് ഹാള്‍ (24, 25), പുതുപ്പള്ളി ബസ്സ് സ്റ്റാന്‍ഡ് ഹാള്‍ (24, 25), ഏറ്റുമാനൂര്‍ ഗവ. ബോയ്‌സ് സ്‌കൂള്‍ (24,25,26), കറുകച്ചാല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ (24,25), കുറിച്ചി പഞ്ചായത്ത് ഹാള്‍ (24, 25), വാഴൂര്‍ പഞ്ചായത്ത് ഹാള്‍ (24,25), ചിറക്കടവ് പഞ്ചായത്ത് ഹാള്‍ (25,26,27), കങ്ങഴ പഞ്ചായത്ത് ഹാള്‍ (25,26), നെടുംകുന്നം പഞ്ചായത്ത് ഹാള്‍ (25,26), വെള്ളാവൂര്‍ പഞ്ചായത്ത് ഹാള്‍ (26),ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഷാദി മഹല്‍ (23, 24). മറ്റു പഞ്ചായത്തുകളിലെ അത്യാവശ്യക്കാരായ രോഗികള്‍ക്കും രണ്ടാം ഘട്ടം കഴിഞ്ഞ പഞ്ചായത്തുകളിലെ കുടുംബങ്ങള്‍ക്കും കോട്ടയം നെഹ്രു സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ മെയ് 24 ന് ഫോട്ടോ എടുക്കുന്നതിനും പുതുക്കുന്നതിനും സൗകര്യമുണ്ട്. രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ റേഷന്‍ കാര്‍ഡും 30 രൂപയുമായി രാവിലെ 10 നും വൈകിട്ട് അഞ്ചിനുമിടയില്‍ നിശ്ചിത കേന്ദ്രങ്ങളില്‍ എത്തണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.