കുറുപ്പന്തറ: ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സിനിമ സംവിധായകന് ദിലീഷ് പോത്തന് സാക്ക് കുറുപ്പന്തറയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുതു. എന്‍.സി. ജോസഫ് നൂറോക്കരി അദ്ധ്യക്ഷത വഹിച്ചു.
ജന്മനാടിന്റെ ഉപഹാരം പഞ്ചായത്ത്് പ്രസിഡന്റ് ജോണ്‍ നീലംപ്പറമ്പില് നല്കി. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ജോസ് ജേക്കബ്ബ് കുടിലില്‍, മാത്യു കുര്യന് ആലയ്ക്കല്‍, മഞ്ജു അജിത്ത്്്, മേരി സെബാസ്റ്റിയന്, അന്നമ്മ രാജു, മേരി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: