കോട്ടയം: സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂഞ്ഞാര്‍ മോഡല്‍ പോളിടെക്നിക് കേളേജില്‍ 2017-18 അദ്ധ്യായന വര്‍ഷത്തില്‍ ഒന്നാംവര്‍ഷ എഞ്ചിനിയറിംഗ് ഡിപ്ലോമ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ 60 സീറ്റുകളിലാണ് പ്രവേശനം.
എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ പ്രവേശന പോര്‍ട്ടല്‍ ആയ ംംം.ശവൃറാുരേ.ീൃഴ വഴി അപേക്ഷ സമര്‍പ്പിക്കണം. ജൂണ്‍ 3 വൈകിട്ട് അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സൈറ്റില്‍ നിന്നും ലഭിക്കുന്ന പ്രിന്റൗട്ടും അപേക്ഷ ഫീസായ 200 രൂപയുടെ പൂഞ്ഞാര്‍ മോഡല്‍ പോളിടെക്നിക് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റും മറ്റു രേഖകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പുകളും ജൂണ്‍ 6 വൈകുന്നേരം നാലിനകം കോളേജ് ഓഫീസില്‍ നല്‍കണം. നേരിട്ടും ഫീസ് അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04822 209265, 8593025976, 9495443206.
പ്രതികരിക്കാൻ ഇവിടെ എഴുതുക: