ലോറി ബൈക്കിലിടിച്ച് നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

Monday 22 May 2017 10:10 pm IST

മണ്ണാര്‍ക്കാട്:നൊട്ടമല വളവില്‍ ലോറി ബൈക്കിലിടിച്ച് നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു.കല്ലാംകുഴി പടലത്ത് അന്‍സാരി-സുഹറ ദമ്പതികളുടെ മകന്‍ മുഹമ്മദ് അന്‍ഷീദ്(9)ആണ് മരിച്ചു.വല്യമ്മ ഷമീലയുമൊത്ത് മണ്ണാര്‍ക്കാട് ആശുപത്രിയില്‍ പോയി തിരിച്ചു വരുമ്പോഴാണ് അപകടം ഉണ്ടായത്.ഇടിയുടെ ആഘാതത്തില്‍ ഷമീല റോഡിലേക്കും അന്‍ഷീദ് ലോറിയുടെ അടിയിലേക്കും തെറിച്ചു വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ അന്‍ഷീദിനെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്് മിനിക്‌സ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ ഷമീല കുമരംപുത്തൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കെവിഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് അന്‍ഷീദ്.സഹോദരന്‍ അദിനാല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.