കൊച്ചി: അഞ്ചാമത് പണ്ഡിറ്റ് കറുപ്പന് പുരസ്ക്കാരത്തിന് ഡോ. പി.കെ. അരവിന്ദന് അര്‍ഹനായി. 24ന് കലൂര്‍ പാവക്കുളം മഹാദേവക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാര സമര്‍പ്പണം നടത്തുമെന്ന് കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന് വിചാരവേദി ജന. സെക്രട്ടറി വി. സുന്ദരം, പ്രസിഡന്റ് ചന്ദ്രബോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
25,000 രൂപയും, ഫലകവുമാണ് അവാര്‍ഡ്. മുന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മദനന് അവാര്‍ഡ് സമര്‍പ്പിക്കും. അദ്ധ്യാപകന്, അന്തര്‍ദേശീയ പ്രശസ്തനായ സ്ട്രക്ച്ചറല്‍ കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ അരവിന്ദന് നല്കിയ സേവനമാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്.
ജന്മദിനാചരണത്തിന്റെ ഭാഗമായി രാവിലെ 8ന് ചേരാനല്ലൂര്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. 10ന് നടക്കുന്ന സമ്മേളനം പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി ഉദ്ഘാടനം ചെയ്യും. എ. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: