പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന്

Monday 22 May 2017 10:51 pm IST

കോഴിക്കോട്: വ്യാജ പരാതിയെത്തുടര്‍ന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം. നെല്‍പ്പാടം മണ്ണിട്ടു നികത്തുന്നത് തടഞ്ഞതിന്റെ പേരില്‍ അഴിഞ്ഞിലം ചോനാടത്തില്‍താഴം നീര്‍ത്തട നെല്‍വയല്‍ സംരക്ഷണ സമിതി ഭാരവാഹികള്‍ക്കെതിരെ സ്ഥലഉടമയുടെ ഭാര്യ വാഴക്കാട് പോലീസില്‍ വ്യാജ പരാതി നല്‍കിയെന്നാണ് ആരോപണം. പരാതിയെത്തുടര്‍ന്ന് സമിതി ഭാരവാഹികളുടെ വീട്ടിലെത്തിയ പോലീസ് അപമര്യാദയായി പെരുമാറി. വ്യാജ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സ്റ്റേഷനിലെ എഎസ്‌ഐ കൂട്ടുനിന്നെന്നും എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. എസ്പി ദീപേഷ്‌കുമാര്‍ ബെഹ്‌റയ്ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു അന്വേഷണവും നടന്നിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് ഇപ്പോഴും മാനസികമായി പീഡിപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്നും ഭാരവാഹികള്‍ ആരോപിച്ചു. വ്യാജ പരാതിക്ക് കൂട്ടുനിന്ന പോലീസുകാരന്റെ പേരിലും പരാതി കൊടുത്ത സ്ഥല ഉടമയുടെ ഭാര്യയുടെ പേരിലും മാനനഷ്ടത്തിന് കേസ് കൊടുക്കാനാണ് തീരുമാനമെന്നും സമിതി ഭാരവാഹികളായ മജീദ് ചോനാടത്തില്‍, പി. അനില്‍കുമാര്‍, കെ. നിജീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.