സി.എച്ച് അശോകന് ഉപാധികളോടെ ജാമ്യം

Monday 2 July 2012 3:34 pm IST

കൊച്ചി: ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ സി.പി.എം ഒഞ്ചിയം ഏരിയാ കമ്മറ്റി സെക്രട്ടറി സി.എച്ച്‌ അശോകന്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ്‌ ജാമ്യം നല്‍കിയിരിക്കുന്നത്‌. രണ്ടു ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണം. തത്തുല്യ തുകയ്ക്കുള്ള രണ്ട്‌ ആള്‍ജാമ്യങ്ങളും നല്‍കണം. കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളില്‍ പ്രവേശിക്കരുതെന്നും ആഴ്ചയില്‍ രണ്ട്‌ ദിവസം അന്വേഷണ സംഘത്തിന്‌ മുന്നില്‍ ഹാജരാകണമെന്നും നിര്‍ദേശച്ചിട്ടുണ്ട്‌. കേരളം വിട്ടു പോകരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്‌ സി.എച്ച്‌. അശോകന്‍. അതേസമയം ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന ടി.കെ. രജീഷ്‌, സി.പി.എം ഒഞ്ചിയം ഏരിയാ കമ്മറ്റിയംഗം കെ.കെ. കൃഷ്ണന്‍, റമീഷ്‌ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.