മെട്രോ: ആളെ കയറ്റി പരീക്ഷണ ഓട്ടം ഉടന്‍

Monday 22 May 2017 11:54 pm IST

കൊച്ചി: മെട്രോ ട്രെയിനില്‍ ആളുകളെ കയറ്റിയുള്ള പരീക്ഷണ ഓട്ടം ഉടനുണ്ടാകും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി (കെഎംആര്‍എല്‍)ലെ ജീവനക്കാരെ കയറ്റിയാണ് പരീക്ഷണം. മെയ് 10 മുതല്‍ ട്രെയിന്‍ മാത്രമാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. ആളുകളെ കയറ്റി പരീക്ഷിച്ചാലേ ട്രെയിന്‍ പൂര്‍ണമായും യാത്രയ്ക്ക് സജ്ജമാണോയെന്ന് ഉറപ്പാക്കാനാകൂ. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടത്തില്‍ ആറ് ട്രെയിനാണ് സര്‍വീസ് നടത്തുക. ഈ ട്രെയിനുകളാണ് ഇപ്പോള്‍ പരീക്ഷണ ഓട്ടത്തിലുള്ളത്. 975 പേര്‍ക്ക് ഒരു ട്രെയിനില്‍ യാത്ര ചെയ്യാം. ഇതില്‍ 136 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. ബാക്കിയുള്ളവര്‍ നിന്ന് യാത്ര ചെയ്യണം. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെ ഓണത്തിന് മുമ്പ് ട്രെയിന്‍ ഓടിത്തുടങ്ങും. നിര്‍മ്മാണം വേഗത്തില്‍ പുരോഗമിക്കുകയാണ്. മഹാരാജാസ് കോളേജ് മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയുള്ള നിര്‍മ്മാണവും താമസിയാതെ തുടങ്ങും. സ്ഥലം ഏറ്റെടുക്കുന്നതിനുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചു. സ്ഥലം കിട്ടിത്തുടങ്ങിയെന്ന് കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.