മരട്: മരട് കെ. അംബുജാക്ഷന് ഫുട്ബോള്‍ അക്കാദമി മാങ്കായില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന കെഎഎം ട്രോഫി ഗ്രാസ്റൂട്ട്സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ അനില്‍കുമാര്‍ ഡിഎഫ്എ വൈസ് പ്രസിഡന്റ് കെ. ഗോകുലന് പന്തു കൈമാറി ഉദ്ഘാടനം ചെയ്തു. പി.ഡി. ശരത്ചന്ദ്രന് അദ്ധ്യക്ഷനായി. കൗണ്‍സിലര്‍മാരായ ബേബി പോള്‍, അജിത നന്ദകുമാര്‍, കെ.എ. ദേവസി, രതി ദിവാകരന്, സ്വമിന സുജിത്ത്, കോച്ചുമാരായ കെ. രവീന്ദ്രന്, സി.വി. സീന എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടന മത്സരത്തില്‍ ഭഗത് സോക്കര്‍ തൃപ്പൂണിത്തുറ ഒരു ഗോളിനു വിജയിച്ചു. തുടര്‍ന്നു നടന്ന മത്സരങ്ങളില്‍ ഫാക്ട് ഫുട്ബോള്‍ അക്കാദമി ഏലൂര്‍, എളമക്കര ഫുട്ബോള്‍ അക്കാദമി എന്നീ ടീമുകളും വിജയം കണ്ടു. ഫുട്ബോളിന്റെ ഭാവി വാഗ്ദാനങ്ങളുടെ പരിശീലനക്കളരികളായ ജില്ലയിലെ പതിനൊന്ന് അക്കാദമികളിലെ കുട്ടികളാണ് ഈ ടൂര്‍ണ്ണമെന്റില്‍ മത്സരിക്കുന്നത്. എഫ്എഫ്എ ഏലൂര്‍, എഫ്എ ഇരുത്തിക്കര ,ഭഗത് സോക്കര്‍ തൃപ്പൂണിത്തുറ, കെഎഎഫ്എ മരട് എന്നീ ടീമുകള്‍ ഇന്ന് കളത്തിലിറങ്ങും. 28ന് ടൂര്‍ണ്ണമെന്റ് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: