കൊച്ചി: 180 ഗ്രാം കഞ്ചാവുമായി യുവാക്കള്‍ പോലീസ് പിടിയിലായി. പത്തനംതിട്ട സ്വദേശികളായ അജിത്ത്(21), മനീഷ്(23) എന്നിവരാണ് ഷാഡോ പോലീസിന്റെ പിടിയിലായത്. കഞ്ചാവ് വില്‍പ്പനയ്ക്കായി പോകുന്നസമയത്താണ് ഷാഡോപോലീസിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.
എറണാകുളം ടൗണ്‍ സെന്‍ട്രല്‍ സബ്ഇന്‍സ്പെക്ടര്‍ ജോസഫ്സാജന്റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റചെയ്തു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരിമോന്, ഷാജിമോന്‍, സാനു.ടി.ടി. സനോജ്, ഷാജി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: