കക്കൂസ് മാലിന്യം തള്ളുന്നു

Tuesday 23 May 2017 12:10 am IST

മരട്: മരട് സൊസൈറ്റി റോഡിലെ കാനയിലും, സമീപ പ്രദേശങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി. സമീപത്തെ സ്വകാര്യ വ്യക്തിയുടെ ശുചിമുറിയില്‍ നിന്ന് പൈപ്പിട്ടാണ് മാലിന്യം ഒഴുക്കുന്നത്. നഗരസഭയില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ലെന്ന് ബിജെപി മരട് മുനിസിപ്പല്‍കമ്മിറ്റി ജനറല്‍സെക്രട്ടറി എന്‍.കെ. ശ്രീവത്സന്‍ ആരോപിച്ചു. നഗരസഭ ശുചീകരണ തൊഴിലാളികള്‍ കാനയിലെ കക്കൂസ് മാലിന്യം കോരി തന്റെ വീടിനു മുമ്പില്‍ നിക്ഷേപിച്ചതായി കാണിച്ച് 2016 മാര്‍ച്ച് 30ന് ശ്രീവത്സന്‍ പരാതി നല്‍കിയിരുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിട്ടും നടപടിയുണ്ടായില്ല. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കാന വൃത്തിയാക്കാനെത്തിയ തൊഴിലാളികള്‍ കാനയിലെ കക്കൂസ് മാലിന്യം കോരി വഴിയരികിലേക്കും വീടിനു മുന്‍പിലേക്കും ഇടുന്നത് പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും ശ്രീവത്സന്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.