ലണ്ടന്‍: മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ ഉണ്ടായ സ്ഫോടനത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. സംഭവത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി പ്രദേശിക സമയം 10.30 ഓടെയായിരുന്നു സ്ഫോടനം. 19- പേര് മരിച്ചു. 50- ഓളം പേര്‍ക്ക് പരിക്കേറ്റു. തീവ്രവാദി ആക്രമണമാമെന്നാണ് നിഗമനം. പെട്ടെന്നുണ്ടായ സംഭവത്തിനു ശേഷം പോപ് സ്റ്റാര്‍ സുരക്ഷിതയാണ്. സ്ഫോടനം നടന്ന സമയത്ത് ഇടിമുഴക്കം പോലെ തോന്നിയതായി ദൃക്സാക്ഷികളെ ഉദ്ദരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
അമേിരിക്കന്‍ പോപ് ഗായികയായ അറീന ഗാര്‍ഡന്റെ സംഗീത പരിപാടിയ്ക്കിടെയാണ് സ്ഫോടനം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: