ട്രംപിന്റെ കൈ തട്ടിമാറ്റി മെലാനിയ; വീഡിയോ വൈറലാകുന്നു

Tuesday 23 May 2017 12:17 pm IST

ജറുസലേം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കൈ പരസ്യമായി തട്ടിമാറ്റി ഭാര്യ മെലാനിയ ട്രംപിന്റെ വീഡിയോ വൈറലാകുന്നു. ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെയാണ് സംഭവം. ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ഭാര്യ സാറക്കുമൊപ്പം പുറത്തേക്ക് വരുന്നതിനിടെയാണ് കൈ പിടിച്ചുനടക്കാന്‍ ശ്രമിച്ച ട്രംപിന്റെ കൈ മെലാനിയ തട്ടിമാറ്റിയത്. ഒപ്പമുള്ളപ്പോള്‍ അവഗണിക്കുകയും കാമറക്ക് മുമ്പില്‍ കൈപിടിച്ചു നടക്കാന്‍ ശ്രമിച്ചതു കൊണ്ടുമാണ് ട്രംപിനോട് മെലാനിയ പരസ്യമായി നീരസം പ്രകടിപ്പിച്ചതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതായാലും സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ട്രംപിന് നേരെയുള്ള ട്രോളുകളുടെ പ്രവാഹത്തിനും കുറവില്ല. കുടുംബത്തിലെ സമാധാനം പുനസ്ഥാപിച്ചിട്ടു പോരെ മറ്റു രാജ്യങ്ങളുടെ സമാധാനത്തില്‍ ചര്‍ച്ച നടത്താന്‍ എന്ന രീതിയിലാണ് ട്രോളുകളുടെ പോക്ക്. സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെ പലരും മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും അദ്ദേഹത്തിന്റെ ഭാര്യ മിഷേല്‍ ഒബാമയുടെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. പ്രസിഡന്റ് പ്രഥമ വനിതയെ എങ്ങനെയാണു പരിഗണിക്കേണ്ടതെന്ന് ഒബാമയെ കണ്ടുപഠിക്കണമെന്നാണ് ഒരാളുടെ ട്വീറ്റ്. https://youtu.be/RnfYF_RTEc0

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.