മൊബൈല്‍ വില്ലനാകാതിരിക്കാന്‍

Tuesday 23 May 2017 12:34 pm IST

ഇന്നത്തെ കാലത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവരായി അധികമാരും ഉണ്ടാകില്ല. ഫോണ്‍ വിളിക്കുക എന്നതിനപ്പുറം ഇന്നത്തെ മൊബൈല്‍ ഫോണുകള്‍ മറ്റനവധി സേവനങ്ങളും കൂടി ഉപയോക്താവിനു നല്‍കുന്നുണ്ട്. ഇമെയില്‍, ഇന്റര്‍നെറ്റ്, ഗെയിം, ബ്ലൂടൂത്ത്, ഇന്‍ഫ്രാറെഡ് തുടങ്ങി സേവനങ്ഹള്‍ അനവധിയാണ്. ക്യാമറ, എം.എം.എസ്., എം.പി3, ജി.പി.എസ്. എന്നിവ കൂടി വന്നതോടെ മൊബൈലിന്റെ ഉപയോഗം വര്‍ദ്ധിച്ചു. ഇന്ന് മനുഷ്യന്റെ നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് മൊബൈല്‍ ഫോണുകള്‍. എന്നാല്‍ ഇതിന്റെ ഉപയോഗം ആരോഗ്യത്തിന് പല ദോഷങ്ങളും ചെയ്യുന്നുണ്ടെന്നറിയാമോ? 1.നിങ്ങള്‍ സെല്‍ഫോണ്‍ ഉപയോഗിക്കുമ്പോഴോ, സ്റ്റാന്‍ഡ്-ബൈ മോഡില്‍ വയ്ക്കുമ്പോഴോ ഫോണ്‍ നിങ്ങളുടെ ശരീരത്തില്‍ നിന്ന് പാലിക്കേണ്ട കുറഞ്ഞ ദൂരം എത്രയാണെന്ന് നിങ്ങളുടെ സെല്‍ഫോണ്‍ മാനുവലില്‍ പറഞ്ഞിട്ടുണ്ടാകും. ഇത് വായിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുക. 2.കോള്‍ ചെയ്യുന്നതിനേക്കാള്‍ കഴിയുന്നതും ടെക്സ്റ്റ് മെസേജിങ് നടത്താന്‍ ശ്രമിക്കുക 3.ദീര്‍ഘനേരം സംസാരിക്കേണ്ടി വരുമ്പോള്‍ കോഡ് ഉപയോഗിച്ചുളള ഫോണ്‍ പ്രവര്‍ത്തിപ്പിക്കുക. 4. രാത്രിയില്‍ ഉറങ്ങുമ്പോള്‍ സെല്‍ഫോണ്‍ തലയിണയ്ക്ക് ഇടയിലോ, കിടക്കയ്ക്ക് അരികിലോ വയ്ക്കാതിരിക്കുക. ഇത് ഇലക്ട്രോമാഗ്നെറ്റിക് കിരണങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ നിങ്ങളെ സഹായിക്കും. 5.സെല്‍ഫോണിലെ ഇലക്ട്രോമാഗ്നെറ്റിക് ഫീല്‍ഡില്‍ നിന്ന് രക്ഷ നേടുന്നതിനായി സ്പീക്കര്‍ മോഡിലോ, വയര്‍ ഉപയോഗിച്ചുളള ഹെഡ്‌സെറ്റിലോ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുക. 7.ഫോണ്‍ വിളിച്ചു കഴിഞ്ഞാല്‍ സംസാരിക്കേണ്ട ആള്‍ ഫോണ്‍ എടുത്ത ശേഷം മാത്രം സെല്‍ കാതില്‍ വയ്ക്കാന്‍ ശ്രമിക്കുക. 8. സെല്‍ഫോണുകള്‍ ശരീരത്തോട് ചേര്‍ത്ത് വച്ച് കൊണ്ട് നടക്കുമ്പോള്‍ കീപാഡിന്റെ വശം നിങ്ങള്‍ക്ക് നേരെയും, സെല്‍ഫോണിന്റെ പുറക് വശം പുറം ഭാഗത്തേക്കും ആയി വയ്ക്കുന്നത് നിങ്ങളില്‍ നിന്ന് ഇലക്ടോമാഗ്നെറ്റിക് ഫീല്‍ഡുകള്‍ പുറത്തേക്ക് സഞ്ചരിക്കുന്നതിന് ഇടയാക്കുന്നു. 9.സിഗ്നല്‍ കുറഞ്ഞ പ്രദേശങ്ങളിലോ, യാത്ര ചെയ്യുമ്പോഴോ സിഗ്നല്‍ വലിച്ചെടുക്കാന്‍ സെല്‍ഫോണ്‍ കൂടുതല്‍ ഊര്‍ജം ഉപയോഗിക്കുന്നതിനാല്‍ അപ്പോള്‍ പുറപ്പെടുവിക്കുന്ന റേഡിയേഷനും കൂടുതലായിരിക്കും. അതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളിലുളള ഫോണ്‍ ഉപയോഗം കുറയ്ക്കുക. 10.കുട്ടികളുടെ തലയോട്ടി പ്രായപൂര്‍ത്തിയായവരേക്കാള്‍ ലോലമാണ്. അതുകൊണ്ട് സെല്‍ഫോണില്‍ നിന്നുളള റേഡിയേഷനുകള്‍ കുട്ടികളുടെ തലച്ചോറില്‍ കൂടുതല്‍ എളുപ്പത്തില്‍ തുളച്ചു കയറുന്നു. അതിനാല്‍ കുട്ടികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കഴിയുന്നതും കുറയ്ക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.