അന്തരീക്ഷമലിനീകരണം ഡിഎന്‍എ തകരാറിലാക്കും

Tuesday 23 May 2017 1:23 pm IST

വാഹനപ്പുക ഉണ്ടാക്കുന്ന അന്തരീക്ഷമലിനീകരണം ഡിഎന്‍എ തകരാറുണ്ടാക്കുമെന്നു മുന്നറിയിപ്പ്. ടെലോമിയര്‍ സങ്കോചം എന്ന ജനിതകവൈകല്യമാണ് ഇതുമൂലം ഉണ്ടാകുന്നത്. അകാലവാര്‍ധക്യത്തിലേക്കു നയിക്കുന്ന അവസ്ഥാവിശേഷമാണിത്. ആസ്ത്മ ബാധിതരായ യുവാക്കളിലാണ് ഈ വൈകല്യം കണ്ടെത്തിയിട്ടുള്ളത്. കുട്ടികളില്‍ ടെലോമിയര്‍ സങ്കോചത്തിനുള്ള നിയന്ത്രണം കുറവായിരിക്കുമെന്നതിനാല്‍ വായുമലിനീകരണത്തോടുള്ള അവരുടെ പ്രതിരോധ ശേഷിയും താരതമ്യേന കുറവായിരിക്കും. ജേണല്‍ ഓഫ് ഒക്യുപ്പേഷണല്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ മെഡിസിനിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.