രമേശന്‍ നായരുടെ ഗാനം, രമേശ് നാരായണന്റെ സംഗീതം

Thursday 25 May 2017 12:07 pm IST

കോട്ടയം: മെയ് 28 ന് കോട്ടയത്ത് നടക്കുന്ന ജന്മഭൂമി പുരസ്‌ക്കാര ചടങ്ങ് എസ്. രമേശന്‍നായരുടെ രംഗപൂജാ ഗാനത്തോടെ തുടക്കം.. മലയാളത്തറവാടിന്‍ അക്ഷരമുറ്റത്തെ പുലര്‍കാലവെള്ളരിപ്രാവേ, അഭിമാനഹൃദയത്തിന്‍ ഇളവെയില്‍ച്ചില്ലയി- ലണയുന്ന ദൂതികേ മൊഴിയൂ. ഇതു ജന്മഭൂമി - യുഗധര്‍മ്മഭൂമി ഋതുവസന്തങ്ങളിലിതിഹാസമെഴുതുന്ന പരമഹംസന്മാര്‍തന്‍ പുണ്യഭൂമി-ജന്മഭൂമി... എന്നു തുടങ്ങുന്ന മനോഹര ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രമുഖ സംഗീത സംവിധായകന്‍ രമേശ് നാരായണനാണ്. പ്രമുഖ സംഗീതജ്ഞ കെ ഓമനക്കുട്ടിയുടെ കൊച്ചുമകനും പിന്നണി ഗായകനുമായ ഹരിശങ്കര്‍, രമേശ് നാരായണന്റെ മകളും പിന്നണി ഗായികയുമായ മധുശ്രീ എന്നിവരാണ് പാടിയിരിക്കുന്നത് . സിനിമാ താരങ്ങളായ കീര്‍ത്തി സുരേഷ്, ശ്രൂതി ബാല എന്നിവരുടെ നിര്‍ത്തച്ചുവടുകളൊടെയാണ് രംഗപൂജാ ഗാനം വേദിയില്‍ അവതിരിപ്പിക്കുക. ഈ മാസം ഇരുപത്തെട്ടിനാണ് ജന്മഭൂമി പുരസ്‌കാര ദാന ചടങ്ങ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.