മൂന്നാര്‍: തോട്ടം തൊഴിലാളികളെ ഭീതിയിലാഴ്ത്തി മൂന്നാറില്‍ വീണ്ടും പുലിയുടെ സാന്നിധ്യം. കണ്ണന് ദേവന് കമ്പനി കന്നിമല എസ്റ്റേറ്റിലാണ് പുലിയിറങ്ങിയത്. കഴിഞ്ഞ ദിവസം തൊഴിലാളിയായ അയ്യനാരുടെ ഒന്‍പതു മാസം ഗര്‍ഭിണിയായ ജെഴ്സി പശുവിനെ പുലി ആക്രമിച്ചു കൊന്നിരുന്നു.
ഞായറാഴ്ച മേയാന്‍ അഴിച്ചുവിട്ടിരുന്ന പശു തിരികെ വരാതിരുന്നതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ തേയിലത്തോട്ടത്തിലെ 22-ാം നമ്പര്‍ ഫീല്‍ഡിലാണു ജഡം കണ്ടെത്തിയത്. ഇതിനു സമീപം പുലിയുടെ കാല്പാടുകളും കണ്ടെത്തി.
മൂന്നാര്‍ സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. വി.സെല്‍വത്തിന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഈ മാസം ഏഴിന് ഇതേ എസ്റ്റേറ്റിലെ ലോവര്‍ ഡിവിഷനില്‍ കുമാറിന്റെ പശുവിനെയും കിടാവിനെയും പുലി ആക്രമിച്ചു കൊന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: