പശ്ചിമഘട്ട സംരക്ഷണ സമിതി കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

Tuesday 23 May 2017 6:18 pm IST

പത്തനംതിട്ട: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പശ്ചിമഘട്ട സംരക്ഷണ സമിതി കളക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സുപ്രീം കോടതിവിധി ലംഘിച്ച് പരിസ്ഥിതി ആഘാത പഠനം നടത്താതെ പ്രവര്‍ത്തിക്കുന്ന ഏറത്തുപഞ്ചായത്തിലെ പുലിമല, കന്നിമല, കിളിവയല്‍, ഏനാദിമംഗലം പഞ്ചായത്തിലെ തോട്ടപ്പാലമടക്കമുള്ള ജില്ലയിലെ ക്വാറികള്‍ ഉടന്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ടും ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷക്കാലമായി അടഞ്ഞുകിടക്കുന്ന കടമ്പനാട് പഞ്ചായത്തിലെ കന്നിമല ക്വാറിയും സമീപത്തെ മറ്റ് ഏഴ് സര്‍വ്വേ നമ്പരുകളില്‍പ്പെട്ട ഭൂമികളില്‍ റവന്യൂ ജിയോളജി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വീണ്ടും തുടങ്ങാനുള്ള നീക്കത്തിനെതിരെയും ജില്ലയിലെ മണ്ണ്, പാറമട മാഫിയയ്‌ക്കൊത്തശ ചെയ്യുന്ന ജില്ലയിലെ പോലീസിന്റെ പരിസ്ഥിതിവിരുദ്ധനിലപാടിനെതിരെയുമായിരുന്നു മാര്‍ച്ച്. തണ്ണീര്‍ത്തട നിയമത്തില്‍ ഇളവു വരുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ജില്ലയിലെ സര്‍ക്കാര്‍പുറമ്പോക്ക് ഭൂമി കയ്യേറ്റം ഒഴിപ്പിക്കണം. അഭിപ്രായ സര്‍വ്വേ നടത്തിയതിനു ശേഷം മാത്രം ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കണം. ഗാഡ്ഗില്‍കമ്മറ്റിറിപ്പോര്‍ട്ട് അടിയന്തിരമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. മാര്‍ച്ച് സംസ്ഥന കണ്‍വീനര്‍ എസ്.ബാബുജി ഉദ്ഘാടനം ചെയ്തു. അനധികൃത ക്വാറി പ്രവര്‍ത്തനവും തോട്ടങ്ങളിലെ മാരക കീടനാശിനി പ്രയോഗവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ജില്ലാ ഭരണകൂടത്തിനും പോലീസിനും നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തത് മുതലാളിമാരെ സഹായിക്കുവാനാണെന്ന് ബാബുജിപറഞ്ഞു. ജില്ല പ്രസിഡന്റ് അവിനാഷ്പള്ളീനഴികത്ത് അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ജില്ല സെക്രട്ടറി റജി മലയാലപ്പുഴ സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.