കണ്ണൂര്‍: ജില്ലാ എംപ്ലോയിമെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ കണ്ണൂര്‍, പയ്യന്നൂര്‍ യൂണിവേഴ്സല്‍ എഞ്ചിനിയറിങ്ങ് കോളജുമായി സഹകരിച്ച് 27ന് ലക്ഷ്യ മെഗാ ജോബ് ഫെസ്റ്റ് നടത്തുന്നു. എഞ്ചിനിയറിങ്ങ് കോളജില്‍ കാലത്ത് ഒമ്പതരക്ക് ടി .വി.രാജേഷ് എംഎല്‍എ മേള ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എഞ്ചിനിയറിങ്ങ്, ഓട്ടോമൊബൈല്‍, ഐടി റീട്ടെയില്‍, എജ്യുക്കേഷന്‍, ബാങ്കിങ്ങ്, ഫിനാന്‍സ്, ബിപിഒ, ഹോസ്പിറ്റബിലിറ്റി തുടങ്ങിയ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. എംപ്ലോയബിലിറ്റി സെന്ററില്‍ ഒറ്റതവണ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായി മേളയില്‍ പങ്കെടുക്കാം. മുപ്പത്തിയഞ്ചില്‍പരം പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ മൂവായിരത്തിലധികം ഒഴിവുകളുണ്ടാകും. എസ്എസ്എല്‍സി അടിസ്ഥാന യോഗ്യതയുള്ള 35 വയസ്സില്‍ കുറവ് പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒറ്റതവണ രജിസ്ട്രേഷന് തുകയായ 250 രൂപയും ഐഡി കാര്‍ഡിന്റെ കോപ്പിയുമായി വന്ന് എംപ്ലോയബിലിറ്റി സെന്ററില്‍ ആജീവനാന്ത രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തുടര്‍ന്ന് നടക്കുന്ന എല്ലാ ഇന്റര്‍വ്യൂകളിലും തൊഴില്‍ മേഖലകളിലും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. വാര്‍ത്താസമ്മേളനത്തില്‍ ജിതിന് ചന്ദ്രന്, പി.ജെ.സെബാസ്റ്റ്യന്‍, ടി.ശങ്കരനാരായണന്, സി.ബാലകൃഷ്ണന്, വി.വിജയന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: