ആലപ്പുഴ: ദുര്‍ഭരണത്തിന്റെ ഒരു വര്‍ഷമാണ് പിണറായി സര്‍ക്കാര്‍ പിന്നിടുന്നതെന്ന് എന്‍ഡിഎ ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനമായ 25ന് എന്‍ഡിഎ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വഞ്ചനാദിനമായി ആചരിക്കും. അന്നേ ദിവസം കരിങ്കൊടി ഉയര്‍ത്താനും പഞ്ചായത്തടിസ്ഥാനത്തില്‍ പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചു. 30ന് രാവിലെ 10ന് മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
എന്‍ഡിഎ ജില്ലാ ചെയര്മാന് കെ. സോമന് അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജെഎസ്എസ് സംസ്ഥാന സെക്രട്ടറി ആര്. പൊന്നപ്പന്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഷാജി എം. പണിക്കര്‍, ജെആര്‍എസ് ജില്ലാ പ്രസിഡന്റ് സനല്‍കുമാര്‍, പിഎസ്പി ജില്ലാ പ്രസിഡന്റ് ജോസ്കുട്ടി ജോസ്, കേരള കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍രാജ്, കെ. രജി, അഡ്വ. സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: