ജനതാദള്‍ എസ്സില്‍ കൂട്ടരാജി

Tuesday 23 May 2017 8:11 pm IST

ആലപ്പുഴ: ജില്ലയില്‍ ജനതാദള്‍ എസ്സില്‍ നിന്ന് കൂട്ടരാജി. പാര്‍ട്ടി വിട്ടവര്‍ കോണ്‍ഗ്രസ് എസിലേക്ക് ചേക്കേറുന്നു. കായംകുളം, ചെങ്ങന്നൂര്‍, ഹരിപ്പാട്, അമ്പലപ്പുഴ, കുട്ടനാട്, ആലപ്പഴ, ചേര്‍ത്തല മണ്ഡലങ്ങളില്‍ നിന്നുള്ള നൂറോളം പ്രവര്‍ത്തകരാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടി നേതൃത്വം നല്‍കുന്ന ഗ്രൂപ്പില്‍പ്പെട്ട സ ജീവാംഗങ്ങളാണ് നേതൃത്വത്തിന്റെ സ്വാര്‍ത്ഥ താത്പര്യത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച് പാര്‍ട്ടി വിടുന്നത്. ജനതാദള്‍ എസ് ജില്ലാ സെക്രട്ടറിയായിരുന്ന രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമായി ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി നേതാക്കള്‍ അറിയിച്ചു. 25ന് തൃശൂരില്‍ നടക്കുന്ന പരിപാടിയില്‍ പ്രവര്‍ ത്തകര്‍ കോണ്‍ഗ്രസ് എസി ല്‍ ലയിക്കും. വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള സ്‌കറിയാ കാവാലം, സിറാജുദ്ദീന്‍, രാജു വഴിച്ചരി, അലക്‌സ്, മധുതൃക്കുന്നപ്പുഴ, ജിജോ തോമസ്, സുനിര്‍, ജസ്റ്റിന്‍, ഹരികുമാര്‍, വിജയന്‍ ആചാരി തുടങ്ങിയ ഭാരവാഹികളും പ്രവ ര്‍ത്തകരുമാണ് പാര്‍ട്ടി വിടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.