ജെയിംസ് ബോണ്ട് നടന്‍ റോജര്‍ മൂര്‍ അന്തരിച്ചു

Tuesday 23 May 2017 8:32 pm IST

മൊണാക്കോ: അഭ്രപാളികളില്‍ ജെയിംസ് ബോണ്ട് കഥാപാത്രങ്ങളെ അന്വശരമാക്കിയ ഹോളിവുഡ് നടന്‍ റോജര്‍ മൂര്‍(89) അന്തരിച്ചു. ഏറെനാളായി അര്‍ബുദരോഗം ബാധിച്ച് ചികിത്സയിലായിരുന്ന മൂറിന്റെ മരണ വിവരം ട്വിറ്ററിലൂടെ ബന്ധുക്കളാണ് പുറത്തുവിട്ടത്. ഹോപ് ലോബിയ എന്ന രോഗത്തിനടിമയായിരുന്നു റോജര്‍ മൂര്‍. വെടിശബ്ദം കേട്ട് ഭയപ്പെടുന്ന പ്രത്യേക തരം മാനസിക രോഗമാണിത്. എന്നാല്‍ ഇത്തരമൊരു രോഗത്തിനടിമയായിരുന്നിട്ട് കൂടി അതിനെയെല്ലാം അതിജീവിച്ചാണ് ജെയിംസ് ബോണ്ടിനെ അന്വശ്വരമാക്കിയത്. ഏഴ് ജെയിംസ് ബോണ്ട് സിനിമകളിലാണ് മൂര്‍ വേഷമിട്ടത്. അമ്പത്തെട്ടാം വയസിലും അദ്ദേഹം ജയിംസ് ബോണ്ടായി അഭിനയിച്ചു. 'ഏവിയുടു എ ഗില്‍' എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന് 58 വയസായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.