വാഹനാപകടം: മൂന്നു പേര്‍ക്ക് പരിക്ക്

Tuesday 23 May 2017 9:33 pm IST

ചാരുംമൂട്: കൊല്ലംതേനി ദേശീയപാതയില്‍ ചാരുംമൂടിനു സമീപമുണ്ടായ വാഹനാപകടത്തില്‍ സ്ത്രീകളടക്കം മൂന്നു പേര്‍ക്ക് പരിക്ക്. ആളെ ഇറക്കാനായി നിര്‍ത്തിയ കെസിടി ബസില്‍ പിന്നാലെ വന്ന ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടം. ഓട്ടോറിക്ഷ ഡ്രൈവര്‍ അടൂര്‍ പരുത്തിപ്പാറ ഷെമീര്‍ (29), പരുത്തിപ്പാറ പള്ളിത്താഴെയയ്യത്ത് സല്‍മാബീവി (57), സൈനബാ ബീവി (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ചാരുംമൂട് ജംഗ്ഷന് വടക്ക് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനു മുന്നില്‍ വച്ചായിരുന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന ബസിന് പിന്നിലാണ് ഓട്ടോറിക്ഷ ഇടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ പരുക്കേറ്റവരെ ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. നൂറനാട് പോലീസും സ്ഥലത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.