എടത്വാ: പാടത്തെ വെള്ളകെട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ട മധുവിന്റെ മരണത്തിലെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കി. ലോക്കല്‍ പോലീസിന്റെ അന്വഷണം തൃപ്തികരമല്ലെന്നും, സിപിഎമ്മും, കോണ്‍ഗ്രസും അന്വഷണം അട്ടിമറിക്കുകയാണെന്നും, അന്വഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും ആവശ്യപ്പെട്ട് ഇന്നലെ സായാഹ്ന ധര്‍ണ നടത്തി.
സംസ്ഥാന സമിതി അംഗം ടി.കെ. അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്തു. എടത്വാ മണ്ഡലം പ്രസിഡന്റ് ജി.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. സുഗന്ധി രാജ്, പി.കെ. വാസുദേവന്‍, ഡി. പ്രസന്നകുമാര്‍, മണിക്കുട്ടന് ചേലേക്കാട്, കെ.ബി. ഷാജി, പി.എം. വര്‍ഗീസ്, കൃഷ്ണമ്മ, പി.എന്‍. രാജിക്കുട്ടി, വി.ജി. വര്‍ഗീസ്, എം.ബി. അനില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: