മണ്ണാര്‍ക്കാട് കൗണ്‍സില്‍ യോഗത്തില്‍ ബഹളം

Tuesday 23 May 2017 9:40 pm IST

മണ്ണാര്‍ക്കാട്: നഗരപരിധിയില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ നഗരത്തിലെ മാലിന്യം നീക്കുന്ന കാര്യത്തെച്ചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ ബഹളമുണ്ടാക്കി. ആരോഗ്യ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പനിയെക്കുറിച്ചുും മാലിന്യമായി ബന്ധപ്പെട്ടും നഗരസഭയില്‍ പ്രശനം ഉന്നയിച്ചിട്ടില്ലെന്ന് ചെയര്‍പേഴ്‌സണ്‍ എം.കെ.സുബൈദ കുറ്റപ്പെടുത്തി.എന്നാല്‍ കഴിഞ്ഞ മാസം എംഎല്‍എയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും നഗരസഭയും നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നം ഉന്നയിച്ചിട്ടും ഇത് ഗൗരവമായി കണ്ടില്ലെന്നാണ് കൗണ്‍സിലര്‍മാരുടെ വാദം. ഇതേ കാരണത്തെച്ചൊല്ലി ബിജെപി കൗണ്‍സിലര്‍ എ.ശ്രീനിവാസന്‍ മുനിസിപ്പാലിറ്റി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. നഗരസഭ ഭരണപക്ഷവും(ലീഗ്), പ്രതിപക്ഷവും ഒത്തുകളിക്കുകയാണെന്ന് ബിജെപി കൗണ്‍സിലര്‍ അഡ്വ.പി.എം.ജയകുമാര്‍ പറഞ്ഞു. ഡെങ്കിപ്പനി രാഷ്ട്രീയ വല്‍ക്കരിക്കുകയാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. ഐഎംഎയുടെ സഹായം ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ കമ്മിനികത്തലൊ ഒന്നും ഉണ്ടായിട്ടില്ലെന്നും തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ രോഗബാധിതര്‍ കൂടുമെന്നും യോഗത്തില്‍ പങ്കെടുത്ത ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോം വര്‍ഗ്ഗീസ് പറഞ്ഞു. വരും ദിവസങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധനയും,ബോധവല്‍ക്കരണവും നടത്തുമെന്നും ചെയര്‍പേഴ്‌സണ്‍ എം.കെ.സുബൈദ അറിയിച്ചു.കൗണ്‍സിലര്‍മാരായ അമൃത,അഡ്വ.സുരേഷ്,അഡ്വ.പി.എം.ജയകുമാര്‍, ശ്രീനിവാസന്‍, ടി.വസന്ത,പുഷ്പലത,മണ്‍സൂര്‍,സലീം,ഷഹ്ന കല്ലടി, സുകുമാരി,എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.