ഗോള്‍ഡ്കോസ്റ്റ് (ആസ്ട്രേലിയ): സുദിര്‍മാന്‍ കപ്പ് മിക്സഡ് ബാഡ്മിന്റണ്‍ ടീം ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ജയം. ഗ്രൂപ്പ് ഒന്ന് ഡിയില്‍ ഇന്തോനേഷ്യയെ 4-1ന് കീഴടക്കി. ആദ്യ കളിയില്‍ ഡെന്മാര്ക്കിനോട് 4-1ന് തോറ്റിരുന്നു. ഇന്നത്തെ ഡെന്മാര്ക്ക്-ഇന്തോനേഷ്യ അവസാന ഗ്രൂപ്പ് മത്സരമാകും ഗ്രൂപ്പില്‍ നിന്നുള്ള ക്വാര്ട്ടര്ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. ആദ്യ രണ്ട് സ്ഥാനക്കാര്‍ മുന്നേറും.
ഇന്തോനേഷ്യയ്ക്കെതിരെ സിംഗിള്‍സില്‍ കെ. ശ്രീകാന്തും പി.വി. സിന്ധുവും, മിക്സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സത്വിക്സെയ്രാജ് റാങ്കിറെഡ്ഡി, വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-എന്‍. സിക്കി റെഡ്ഡി സഖ്യവും ജയിച്ചു. പുരുഷ ഡബിള്‍സില്‍ സത്വിക് – ചിരാഗ് ഷെട്ടി സഖ്യത്തിന് തോല്‍വി. ഡെന്മാര്ക്കിനെതിരെ പി.വി. സിന്ധുവിനു മാത്രമാണ് ജയം കാണാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: