മട്ടന്നൂര്‍: ഡെങ്കിപ്പനി ബാധിച്ച് മരിച്ച വീട്ടിമ്മയുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് ബിജെപി നെല്ലൂന്നി ബൂത്ത് കമ്മറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. മട്ടന്നൂര്‍ നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി വ്യാപകമാകുകയാണ്. കാനം ഭാഗത്തുള്ള ഒരു വീട്ടമ്മയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. രോഗബാധക്കെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ അധികൃതര്‍ ദയനീയ പരാജയമാണ്. ആരോഗ്യവകുപ്പ് മന്ത്രിയുടെ സ്വന്തം നാട്ടില്‍ തന്നെ ഡെങ്കിപ്പനി വ്യാപകമായിട്ടും ശക്തമായ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും യോഗം ചൂണ്ടിക്കാട്ടി. കെ.വിശ്വനാഥന് അധ്യക്ഷതവഹിച്ചു. കെ.മോഹനന്, സി.കെ.രാധാകൃഷ്ണന്, എം.ശശിധരന് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.വിശ്വനാഥന് (പ്രസിഡണ്ട്), ഇ.ദേവദാസന് (സെക്രട്ടറി), വി.ശരത്, കെ.പ്രശാന്ത് (ജോ.സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: